പിറവം: നഗരസഭയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫുഡ്ഫെസ്റ്റ് ആരംഭിച്ചു. പാലത്തിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കിലാണ് ഫെസ്റ്റ് നടക്കുന്നത്. പാർക്കിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റാളുകളിൽ വിവിധ ഹോട്ടലുകളും, കാറ്ററിംഗ് സ്ഥാപനങ്ങളും ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധതരം പായസങ്ങൾ ഉൾപ്പടെ വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് ആറു ദിവസങ്ങളിലായി ഇവിടെയുണ്ടാകും.
ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് ഫുഡ് സ്റ്റാളുകളുടെ പ്രവർത്തനം. ഫെസ്റ്റ് 24നു സമാപിക്കും
നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരും പങ്കെടുത്തു.